തൊണ്ടിയിൽ: ഉരുൾപൊട്ടലിൽ നാശം സംഭവിച്ചവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും എന്ന പ്രതീക്ഷ മങ്ങിയതോടെ കണിച്ചാർ പഞ്ചായത്തിൽ ഉള്ളവർക്ക് പുറമെ പേരാവൂർ, കോളയാട് പഞ്ചായത്തുകളിൽ നാശനഷ്ടം നേരിട്ടവരും നിരാശാൻ.
ഓഗസ്റ്റ് ഒന്നിന് രാത്രി ഉണ്ടായ ഉരുളു പൊട്ടലിൽ കണിച്ചാറിന് പുറമെ പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ ആനയാണ്ട കരിപ്രദേശങ്ങളിലും കോളയാട് പഞ്ചായത്തിലെ ചെക്കേരി നെടുംപൊയിൽ എന്നിവിടങ്ങളിലും വ്യാപകമായ നാശമുണ്ടായിരുന്നു.
കണിച്ചാർ പഞ്ചായത്തിലെ പൂക്കുറ്റി, വെള്ളറ, മാടശ്ശേരി എന്നിവിടങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളെ തുടർന്ന് വെള്ളവും ചെളിയും ഒഴുകി എത്തിയാണ് നെടും പൊയിൽ, തൊണ്ടിയിൽ നെടുംപുറംചാൽ ടൗണുകളിൽ വൻ നാശം ഉണ്ടാക്കിയത്.
കാഞ്ഞിരപ്പുഴിയിലൂടെ ചെളിയും വെള്ളവും ഒഴുകി എത്തിയതിനെ തുടർന്ന് തൊണ്ടിയിൽ ടൗണിലാണ് ഏറെ നഷ്ടം ഉണ്ടായത്. ടൗണിൽ മാത്രം 32 കടകളിൽ വെള്ളം കയറി.
ഒന്നരക്കോടിയിൽ അധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ടൗണിലാകെ ചെളി നിറഞ്ഞു.രണ്ട് ദിവസം ഗതാഗതം പോലും തടസപ്പെടുംവിധം ചെളിയിൽ മുങ്ങിയ അവസ്ഥയിലായിരുന്നു തൊണ്ടിയിൽ ടൗൺ ഉണ്ടായിരുന്നത്.പലചരക്ക് കടകൾ, വസ്ത്രാലയങ്ങൾ, സ്‌റ്റേഷനറി കടകൾ, ഡിജിറ്റൽ സ്റ്റുഡിയോ, മലഞ്ചരക്ക് കടകൾ ,എ ടി എം കൗണ്ടർ, ഹോട്ടലുകൾ ,ഫ്ലവർ ഓയിൽ, വീടുകൾ എന്നിവയിൽ എല്ലാം വെള്ളവും ചെളിയും കയറി ആണ് നഷ്ടം ഉണ്ടായത്.ദിവസങ്ങളോളം നാട്ടുകാരും സന്നദ്ധ സംഘടനകളും പരിശ്രമിച്ചാണ് ടൗണിലെ ചെളിനീക്കം ചെയ്തത്.
കോളയാട് പഞ്ചായത്തിലെ നെടുംപൊയിൽ ടൗണിലും സമാനമായ രീതിയിൽ വെള്ളവും ചെളിയും നിറഞ്ഞു.നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.ചെക്കേരി കോളനിയിലും നാശനഷ്ടം സംഭവിച്ചിരുന്നു. ആനയാണ്ട കിരയിൽ ഉള്ള കൃപാ ഭവൻ അഗതിമന്ദിരത്തിലും വെള്ളം കയറി വൻ നഷ്ടം സംഭവിച്ചിരുന്നു.എന്നാൽ നാട്ടുകാരുടെ സഹകരണത്തോടെ അഗതിമന്ദിരം നഷ്ടം അതിജീവിച്ചു വരികയാണ്. പക്ഷേ തൊണ്ടിയിലെയും നെടുംപൊയിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ നടപടികൾ ഒന്നും ഉണ്ടായില്ല. കണിച്ചാർ പഞ്ചായത്തിൽ ഉണ്ടായ നാശത്തിൻ്റെ ഭാഗമായി സംഭവിച്ച നഷ്ടമെന്ന നിലയിൽ കണിച്ചാറിന് വേണ്ടി ദുരിതാശ്വാസ പാക്കേജ് ഉണ്ടാകുമ്പോൾ തങ്ങളുടെ നഷ്ടവും പരിഗണിക്കപ്പെടും എന്ന് വ്യാപാരികളും നാട്ടുകാരും പ്രതീക്ഷിച്ചിരുന്നു. കാത്തിര പുഴയുടെ ഇരുകരകളിലും വൻ കൃഷി നാശവും ഉണ്ടായിരുന്നു. പാക്കേജ് പ്രഖ്യാപിക്കുമ്പോൾ പുഴയുടെ തീരങ്ങളും ഭൂമിയും സംരക്ഷിക്കാനും ഫണ്ട് അനുവദിക്കും എന്നായിരുന്നു പഞ്ചായത്തുകളുടെ ആശ്വാസവാക്ക് .
നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ എന്ന പേരിൽ പഞ്ചായത്ത്, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി പോയ തൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല.
The disaster victims have lost hope in the government's relief package